KOYILANDY DIARY

The Perfect News Portal

ചേലിയ കഥകളി വിദ്യാലയം സസ്നേഹം പരിപാടി സംഘടിപ്പിച്ചു

കൊയിലാണ്ടി: പുതിയ തലമുറയ്ക്ക് സുഗമമായ പാതയൊരുക്കലാവണം വിദ്യാഭ്യാസത്തിന്റെ  കാതലെന്ന് മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ അനില്‍ വള്ളത്തോള്‍ പറഞ്ഞു. വിദ്യാഭ്യാസത്തില്‍ ഡോക്ടറേറ്റ് ലഭിച്ച എന്‍.വി. സദാനന്ദന് ചേലിയ കഥകളി വിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുമോദനം ‘സസ്‌നേഹം’ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുസ്ഥിര വികസനത്തില്‍ വിദ്യാഭ്യാസത്തിന്റെ സ്വാധീനം എന്ന വിഷയത്തില്‍ ജയ്പ്പൂരിലെ ഒ.പി.ജെ.എസ് സര്‍വ്വകലാശാലയില്‍ നിന്നാണ് കഥകളി വിദ്യാലയം പ്രസിഡന്റ് കൂടിയായ സദാനന്ദന്‍ പി.എച്ച്.ഡി കരസ്ഥമാക്കിയത്. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ഉപഹാര സമര്‍പ്പണം നിര്‍വ്വഹിച്ചു. കെ. ശങ്കരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കന്മന ശ്രീധരന്‍, കെ.ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സുനില്‍ തിരുവങ്ങൂര്‍ അവതരിപ്പിച്ച രാഗസുധ അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *