KOYILANDY DIARY

The Perfect News Portal

സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ത്രിദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: പൊയില്‍ക്കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ത്രിദിന ക്യാമ്പ് പുരുഷന്‍ കടലുണ്ടി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ കെ. ഗീതാനന്ദന്‍ അധ്യക്ഷത വഹിച്ചു.

വാകയാട് പുഴയില്‍ അപകടത്തില്‍പ്പെട്ട മൂന്നുപേരെ രക്ഷപ്പെടുത്തിയ പി. വിസ്മയയെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ ട്രെയിനിങ് കമ്മിഷണര്‍ പി.ജി. രാജീവ്, പി.ടി.എ. പ്രസിഡന്റ് ശശി കോതേരി, പ്രധാനാധ്യാപകന്‍ മംഗള്‍ദാസ്, നിധിന്‍ കണ്ടോത്ത്, കെ. ബീന, ശിവപ്രിയ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *