KOYILANDY DIARY

The Perfect News Portal

ദിലീപിന്‍റെ റിമാന്‍ഡ് ആഗസ്റ്റ്‌ 22 വരെ നീട്ടി

അ​ങ്ക​മാ​ലി: ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ല്‍ നടന്‍ ദിലീപിന്‍റെ റിമാന്‍ഡ് ആഗസ്റ്റ്‌ 22 വരെ നീട്ടി. അ​ങ്ക​മാ​ലി ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തിയാണ് റിമാന്‍ഡ് നീട്ടിയത്. വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ങ്​ വ​ഴിയാണ് കോടതി നടപടിക്രമങ്ങള്‍ നടന്നത്. പു​തി​യ അ​ഭി​ഭാ​ഷ​ക​ന്‍ ബി. ​രാ​മ​ന്‍​പി​ള്ള ഈ ​ആ​ഴ്ച​ത​ന്നെ ദി​ലീ​പി​​​​​െന്‍റ ജാ​മ്യാ​പേ​ക്ഷ ഹൈ​കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കും.

കേ​സി​ല്‍ അ​നു​ബ​ന്ധ കു​റ്റ​പ​ത്രം ഉ​ട​ന്‍ സ​മ​ര്‍​പ്പി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം. ചി​ല പ്ര​മു​ഖ​ര്‍​ക്ക് കേ​സി​ലു​ള്ള ബ​ന്ധം ഉ​റ​പ്പി​ക്കാ​നു​ള്ള തെ​ളി​വു​ക​ളു​ടെ ശേ​ഖ​ര​ണ​മാ​ണ് അ​ന്വേ​ഷ​ണ സം​ഘം ഇ​പ്പോ​ള്‍ ന​ട​ത്തു​ന്ന​ത്. ആ​ദ്യ കു​റ്റ​പ​ത്രം അ​നു​സ​രി​ച്ച്‌ ദി​ലീ​പ് 11ാം പ്ര​തി​യാ​ണ്. അ​നു​ബ​ന്ധ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​മ്ബോ​ള്‍ ര​ണ്ടാം പ്ര​തി​യാ​കും. പ​ള്‍​സ​ര്‍ സു​നി​യാ​ണ് ഒ​ന്നാം പ്ര​തി. ദി​ലീ​പി​​​​​െന്‍റ മാ​നേ​ജ​ര്‍ അ​പ്പു​ണ്ണി​യെ​യും സം​വി​ധാ​യ​ക​ന്‍ നാ​ദി​ര്‍​ഷ​യെ​യും വീ​ണ്ടും ചോ​ദ്യം ചെ​യ്​​തേ​ക്കും.

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ നാ​ദി​ര്‍​ഷ​ക്ക് നേ​രി​ട്ട് ബ​ന്ധ​മി​ല്ലെ​ന്നാ​ണ് പൊ​ലീ​സി​​​​​െന്‍റ നി​ഗ​മ​നം. തെ​ളി​വ് ന​ശി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചി​ട്ടു​ണ്ടോ എ​ന്നാ​ണ് ഇ​പ്പോ​ള്‍ അ​ന്വേ​ഷി​ക്കു​ന്ന​ത്. സ​ഹോ​ദ​ര​ന്‍ സ​മ​ദി​നെ ക​ഴി​ഞ്ഞ ദി​വ​സം വി​ളി​ച്ചു​ വ​രു​ത്തി മൊ​ഴി​യെ​ടു​ത്തി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം 25നാ​ണ് ദി​ലീ​പി​നെ അ​ങ്ക​മാ​ലി ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്ത​ത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *