KOYILANDY DIARY

The Perfect News Portal

സ്‌കൂള്‍ ക്യാമ്പസും, പരിസരവും ശുചീകരിച്ചു

കൊയിലാണ്ടി: ഗവ: ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ക്യാമ്പസും പരിസരവും നഗരസഭയുടെ സഹകരണത്തോടെ ശുചീകരിച്ചു. നഗരസഭാഗം പി. എം. ബിജു ഉദ്ഘാടനം ചെയ്തു. പി ടി എഎ പ്രസിഡന്റ് പി. പി. രാധാകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ എ. പി. പ്രബീത്, പ്രധാനാധ്യാപകന്‍ ജി. കെ. വേണു, അന്‍സാര്‍ കൊല്ലം, ആര്‍. പ്രമോദ്, കെ. കെ. രാഗേഷ്, ടി. സി. പ്രേമന്‍, സുജി ബാവ, സ്മിത എന്നിവര്‍ നേതൃത്വം നല്‍കി.

തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തില്‍ ക്യാമ്പസ് പരിസരം കൂടാതെ സ്‌കൂളിന് സമീപമുള്ള കനാല്‍ പരിസരവും, കാട് മൂടിക്കിടന്ന റെയില്‍വെ പാതയോരവും ശുചീകരിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ഉപയോഗപ്പെടുത്തി ശുചീകരണം തുടര്‍ പദ്ധതിയായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *