KOYILANDY DIARY

The Perfect News Portal

നഗരസഭ കൗണ്‍സില്‍ 4-ാം വാര്‍ഷികം ആഘോഷിച്ചു

കൊയിലാണ്ടി: നഗരസഭയുടെ നിലവിലുള്ള ഭരണസമിതിയുടെ 4-ാമത് വാര്‍ഷികം വിപുലമായി ആഘോഷിച്ചു. കൊയിലാണ്ടി ഇ.എം.എസ്. ടൌൺഹാളിൽ നടന്ന പരിപാടി  കെ ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍ ചടങ്ങിൽ അദ്ധ്യക്ഷതവഹിച്ചു.  നഗരസഭാ കൌൺസിലർമാരും ഉദ്യോഗസ്ഥരും കുടുംബശ്രീ പ്രവർത്തകരും കുടുംബസമേതം പങ്കെടുത്തുകൊണ്ട് നിരവധി കലാമത്സരങ്ങളും വേദിയിൽ അരങ്ങേറി. കാരോക്ക ഗാനമേള, നാടൻപാട്ട്, ഒപ്പന, വില്ലടിച്ചംപാട്ട്, ഹാസ്യ നാടകം, ലളിതഗാനം തുടങ്ങി നിരവധി വ്യത്യസ്ത പരിപാടികൾ അവതരിപ്പിച്ചു. നഗരസഭ നാല് വർഷം നടത്തിയ വികസന പ്രവർത്തനങ്ങളുടെ ബ്രോഷർ എം.എൽ.എ. പ്രകാശനം ചെയ്തു.

നഗരസഭ വൈസ് ചെയർപേഴ്‌സൺ വി. കെ. പത്മിനി, സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, കൗണ്‍സിലർമാർ, കൗണ്‍സിൽ പാര്‍ട്ടി നേതാക്കള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ. കെ. മുഹമ്മദ്, ഇ. കെ. അജിത്, വായനാരി വിനോദ്, ടി. കെ. രാധാകൃഷ്ന്‍, സി. സത്യചന്ദ്രന്‍, ഇ എസ് രാജന്‍, നഗരസഭ മുന്‍ ഉപാധ്യക്ഷന്‍മാരായ ടി. ഗോപാലന്‍, ടി. കെ. ചന്ദ്രന്‍, വ്യാപാര സംഘടന നേതാക്കളായ കെ. കെ. നിയാസ്, കെ. എം. രാജീവന്‍, നഗരസഭ സെക്രട്ടറി എന്‍. കെ. സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *