KOYILANDY DIARY

The Perfect News Portal

സ്വാന്തനം പാലിയേറ്റിവ് രോഗികൾക്ക് ഭക്ഷണകിറ്റ് വിതരണം നടത്തി

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ താലൂക്ക് ആശുപത്രിയിൽ ‘ സ്വാന്തനം പാലിയേറ്റീവ് ‘ കിടപ്പ് രോഗികൾക്ക് ഭക്ഷണകിറ്റ് വിതരണം ചെയ്തു. പാലിയേറ്റീവ് സന്നദ്ധ പ്രവത്തകരുടെയും സഹായത്തോടെ രോഗികൾക്ക് ഒരു കൈതാങ്ങായി മാറുകയാണ് താലൂക്ക് ആശുപത്രിയും  സ്വാന്തനം പാലിയേറ്റീവ് കെയറും. കൊയിലാണ്ടി  നഗരസഭ വൈസ് ചെർമാൻ അഡ്വ. കെ. സത്യൻ  ഉത്ഘാടനം ചെയ്തു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ ഷിജു മാസ്റ്റർ, ഇ കെ അജിത്ത് മാസ്റ്റർ, കൗൺസിലർ എ അസീസ് മാസ്റ്റർ, ആശുപത്രി സൂപ്രണ്ട് ഡോക്ടർ. പി. പ്രതിഭ എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ ഡോ. കെ. സന്ധ്യ കുറിപ്പ് നന്ദി അർപ്പിച്ചു. പാലിയേറ്റിവ് നഴ്സുമാരായ സബിത, നൗഷിദ, പാർവതി, മറ്റ് ആശുപത്രി ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *