KOYILANDY DIARY.COM

The Perfect News Portal

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

കോഴിക്കോട്: വെള്ളിയാഴ്ച 27,760 രൂപയിലേയ്ക്ക് താഴ്ന്ന സ്വര്‍ണവില തിരിച്ചുകയറി. പവന് 320 രൂപയാണ് കൂടി 28,080 രൂപയായി. 3510 രൂപയാണ് ഗ്രാമിന്. സൗദി ആരാംകോയിലുണ്ടായ ആക്രമണവും രൂപയുടെ മൂല്യത്തിലുണ്ടായ കനത്ത ഇടിവുമാണ് പെട്ടന്നുള്ള സ്വര്‍ണവില വര്‍ധനയ്ക്ക് കാരണം.

ആരാംകോ ആക്രമണത്തിനുമുമ്ബ് ആഗോള വിപണിയില്‍ സ്വര്‍ണവില ഇടിയുന്ന ട്രന്റായിരുന്നു. യുഎസ്-ചൈന വ്യാപാര യുദ്ധത്തിന് അയവുവന്നതായിരുന്നു ഇതിനുപിന്നില്‍.

തുടര്‍ച്ചയായി ഏഴുദിവസംകൊണ്ട് 10 ഗ്രാം സ്വര്‍ണത്തിന് എംസിഎക്‌സില്‍ 2000 രൂപയാണ് കുറഞ്ഞത്. കേരളത്തിലെ സ്വര്‍ണവിലയാകട്ടെ സെപ്റ്റംബര്‍ നാലിന് രേഖപ്പെടുത്തിയ ഉയര്‍ന്ന വിലയായ 29,120 രൂപയില്‍നിന്ന് പത്തുദിവസംകൊണ്ട് 1360 രൂപ ഇടിഞ്ഞ് 27,760 രൂപയിലെത്തുകയും ചെയ്തിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!