KOYILANDY DIARY

The Perfect News Portal

സ്വര്‍ണക്കടത്ത് കേസ്: ലീഗ്‌ നേതാവിൻ്റെ ബന്ധുവിൻ്റെ വീട്ടിലും കസ്‌റ്റംസ്‌ പരിശോധന

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊടുവള്ളിയില്‍ കസ്റ്റംസ് പരിശോധന. കൊച്ചിയില്‍ നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരാണ് വസ്ത്രവ്യാപാരിയുടെ വീട്ടില്‍ വ്യാഴാഴ്ച രാവിലെ ചോദ്യം ചെയ്യലിനെത്തിയത്. കൊടുവള്ളിയിലെ പ്രമുഖ ലീഗ് നേതാവിന്റെ സഹോദരന്റെ മകന്റെ വീട്ടിലായിരുന്നു സംഘം പരിശോധന നടത്തിയതും ചോദ്യചെയ്തതും. സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ സരിത്തിനും പൊലീസ് തിരയുന്ന സന്ദീപ് നായര്‍ക്കും ഇയാളുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

കൊടുവള്ളിക്കടുത്ത് തലപ്പെരുമണ്ണയിലെുള്ള ബന്ധുവീട്ടിലേക്ക് വിളിപ്പിച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. കോഴിക്കോട്, മലപ്പുറം ജില്ല കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന പ്രമുഖ ജ്വല്ലറി ഉടമയുടെ മരുമകനുമാണ് ഇയാള്‍. മലപ്പുറം ജില്ലയിലെ ലീഗ് നേതാവിന്റെ ബന്ധുവാണ് ഇയാളുടെ പിതാവ്. അതേസമയം, വീട്ടില്‍ റെയ്ഡ് നടന്നിട്ടില്ലെന്നാണ് വ്യാപാരിയുടെ വിശദീകരണം.മൊഴിയെടുത്തതും നിഷേധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *