KOYILANDY DIARY

The Perfect News Portal

സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കാൻ വൈകും

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ആഗസ്​റ്റ്​ വരെ സ്​കൂള്‍ തുറക്കാന്‍ കഴിയാത്ത സാഹചര്യമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. സ്​കൂള്‍ തുറക്കുന്നത്​ വൈകുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പഠനം തുടരും. ഓണക്കാലം വരെ ഓണ്‍ലൈന്‍ പഠനത്തെ ആശ്രയിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സ്​കൂളില്‍ നിന്ന്​ ഉച്ചഭക്ഷണം കഴിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണക്കിറ്റ്​ ഉദ്​ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുന്നതിനിടയിലാണ്​, ഓണക്കാലം വരെ പുര്‍ണമായി ഓണ്‍ലൈന്‍ പഠനമായിരിക്കുമെന്ന്​ മുഖ്യമന്ത്രി വ്യക്​തമാക്കിയത്​. അതിനുശേഷവും സാഹചര്യം അനുകൂലമല്ലെങ്കില്‍ ഓണ്‍ലൈന്‍ പഠനം തു​ടരേണ്ടിവരുമെന്ന സൂചനയും അദ്ദേഹം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *