KOYILANDY DIARY

The Perfect News Portal

താലൂക്കാശുപത്രിയിൽ സി.ടി. സ്‌കാനിൻ്റെ ഉദ്ഘാടനം 15ന് ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ നിർവ്വഹിക്കും

കൊയിലാണ്ടി:  താലൂക്കാശുപത്രിയിൽ സി.ടി. സ്‌കാനിന്റെ ഉദ്ഘാടനം 15ന് ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ നിർവ്വഹിക്കും. 2.59 കോടി രൂപ സി.ടി. സ്‌കാനിന് ഉൾപ്പെടെ 5 കോടി രൂപയാണ് ട്രോമാ കെയർ യൂണിറ്റിനായി സംസ്ഥാന സർക്കാർ ആശുപത്രിക്ക് വേണ്ടി അനുവദിച്ചിട്ടുള്ളതെന്ന് കെ. ദാസൻ എം.എൽ.എ.യും നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യനും പത്ര സമ്മേളനത്തിലൂടെ അറിയിച്ചു. മലബാറിലെ താലൂക്കാശുപത്രികളിൽ ആദ്യത്തെ സി.ടി. സ്‌കാൻ മെഷീനാണ് കൊയിലാണ്ടിയിൽ സ്ഥാപിക്കുന്നത്. ഇതിനായി പ്രത്യേക മുറികൾ ഒരുക്കി മെഷീനറികൾ സജ്ജീകരിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ ജൂലായ് 15ന് ഉച്ചക്ക് 12.30ന് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് ഇരുവരും വ്യക്തമാക്കി.

ഇതോടനുബന്ധിച്ച് എൻ.എച്ച്.എം. ഫണ്ട് ഉപയോഗിച്ച് ആധുനിക വൽക്കരിച്ച കാഷ്വാലിറ്റിയുടെ ഉദ്ഘാടനവും നടക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് ഉദ്ഘാടന പരിപാടി സംഘടിപ്പിക്കുന്നത്. 23 ലക്ഷം രൂപയുടെ സിവിൽ പ്രവൃത്തികളും 15 ലക്ഷം രൂപയുടെ മെഡിക്കൽ ഗ്യാസ് സിസ്റ്റം അടക്കം 47 ലക്ഷം രൂപയുടെ ഉപകരണങ്ങളുമാണ് എൻ.എച്ച്.എം. വഴി താലൂക്കാശുപത്രിയിൽ ചിലവഴിക്കുന്നത്. 70 ലക്ഷ രൂപയുടെ വികസന പ്രവൃത്തികളോടെ കൊയിലാണ്ടി താലൂക്കാശുപത്രിയിലെ കാഷ്വാലിറ്റി സ്വകാര്യ ആശുപത്രികളോട് കിടപിടിക്കും വിധം ആധുനികവൽക്കരണം പൂർത്തിയാകും.

എമർജൻസി മൈനർ ഒ.പി. പ്രൊസീജർ റൂം, ട്രയാജ് സിസ്റ്റം, ഇ.സി.ജി റൂം, ഓക്‌സിജൻ സപ്ലൈ സൗകര്യങ്ങൾ തുടങ്ങിയ സിവിൽ പ്രവൃത്തികൾ കാഷ്വാലിറ്റിയുടെ ഭാഗമായി പൂർത്തീകരിച്ചിരിക്കുന്നു. കൂടാതെ 7.50 ലക്ഷംത്തോളം രൂപ വിലയുള്ള പോർട്ടബിൾ അൾട്രാ സൗണ്ട് മെഷീൻ, നോൺ ഇൻവാസിസ് വെന്റിലേറ്റർ തുടങ്ങി ചെറുതും വലുതുമായ നിരവധി ഉപകരണങ്ങളും സജ്ജമാക്കികഴിഞ്ഞു.

Advertisements

എം.എൽ.എ. ഫണ്ടിൽ നിന്നും 38 ലക്ഷം രൂപ ഇതിനകം തന്നെ കോവിഡ് പ്രതിരോധം, മഴക്കാലപൂർവ്വ രോഗം, സുരക്ഷാ ഉപകരണം എന്നിവക്കായി അനിവദിച്ചു. ഇതിനായി കേരളാ മെഡിക്കൽ ലിമിറ്റഡ്‌സർവ്വീസ് കോർപ്പറേഷൻ ലിമിറ്റഡിനെ പർച്ചേഴ്‌സിനായി ചുമതലപ്പെടുത്തി. എം.എൽ.എ. ഫണ്ടിൽ നിന്നുംവാങ്ങിയ ആംബുലൻസ് പൂർണ്ണ ജീവൻ രക്ഷാ ആംബുലൻസാക്കി മാറ്റാൻ പോർട്ടബിൾ വെന്റിലേറ്റർ അടക്കമുള്ള വിവിധ ഉപകരണത്തിന് 12 ലക്ഷം രൂപ കൂടി അനുവദിച്ചു. ഇതോടെ 31 ലക്ഷം രൂപ ചെലവിൽ നമ്മുടെ ആശുപത്രിയിൽ എല്ലാ വിധ സൗകര്യങ്ങളുമുള്ള ആംബുലൻസാണ് വാരാൻ പോകുന്നത്.

വാർത്താ സമ്മേളനത്തിൽ എം.എൽ.എയോടൊപ്പം നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. സുന്ദരൻ മാസ്റ്റർ, ആശുപത്രി സൂപ്രണ്ട് പ്രതിഭ തുടങ്ങിയവർ വിവിധ പദ്ധതികൾ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *