KOYILANDY DIARY

The Perfect News Portal

സ്വകാര്യ ബസ് തെരുവോര ലഘുഭക്ഷണ ശാലയിലേക്ക് ഇടിച്ചു കയറി

നിലമ്ബൂര്‍:  സ്വകാര്യ ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു തെരുവോര ലഘുഭക്ഷണ ശാലയിലേക്ക് ഇടിച്ചു കയറി. ഗുരുതരമായി പരുക്കേറ്റ ബസ് ഡ്രൈവറെയും ബൈക്ക് യാത്രക്കാരനെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലമ്ബൂര്‍ വുഡ് കോംപ്ലക്സിനു സമീപമാണ് അപകടമുണ്ടായത്. ഏതാനും ബസ് യാത്രക്കാര്‍ക്കും പരുക്കേറ്റിട്ടുണ്ട്.