KOYILANDY DIARY

The Perfect News Portal

സ്വകാര്യ ബസ്സുകൾ കെ.എസ്സ്.ആർ.ടി.സി. ബസ്സുകളെ ഇടിച്ച് ട്രിപ്പ് മുടക്കിക്കുന്നു

കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാന്റിൽ സ്വകാര്യ ബസ്സുകൾ കെ.എസ്സ്.ആർ.ടി.സി. ബസ്സുകളെ ഇടിച്ച് ട്രിപ്പ് മുടക്കിക്കുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം തലശ്ശേരിയിൽ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന സയാറസ്സാണ് കോഴിക്കോടേക്ക് പോവുകയായിരുന്ന കെ. എസ്.ആർ.ടി.സി.ബസ്സിനെ ഇടിച്ചത്. ഇത് മനപൂർവ്വം ഇടിക്കുകയായിരുന്നുവെന്നാണ് പറയുന്നത്.

കെ.എസ്.ആർ.ടി.സി. ഉള്ളത് കാരണം കളക്ഷൻ കുറയുന്നതാണ് സ്വകാര്യ ബസ്സുകളെ ഇതിന് പ്രേരിപ്പിക്കുന്നത്. കൊയിലാണ്ടി ബസ് സ്റ്റാന്റിൽ ഇത്തരത്തിൽ നിരവധി തവണ കൂട്ടിയിടിക്കൽ ഉണ്ടാകുന്നത് പതിവാണെന്ന് പോലീസ് പറയുന്നു. ഇങ്ങിനെ വരുമ്പോൾ കെ.എസ്.ആർ.ടി. സി. ട്രിപ്പ് മുടക്കും. ഇത് സ്വകാര്യ ബസ്സുകൾക്ക് കൊയ്ത്ത്കാലമാകും. എന്നാ ൽ ഇന്നലെ കൂട്ടിയിടിച്ചപ്പോൾ കെ.എസ്.ആർ.ടി.സി. വർക്ക്‌ഷോപ്പിലേക്ക് പോകാതെ സർവ്വീസ്   നടത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *