KOYILANDY DIARY

The Perfect News Portal

സ്വകാര്യ ബസുകളില്‍ കവര്‍ച്ച പതിവാക്കിയ ജാര്‍ഖണ്ഡ് സ്വദേശിനി പിടിയിലായി

നാദാപുരം: കുറ്റ്യാടി, തൊട്ടില്‍പാലം, നാദാപുരം, വടകര ഭാഗങ്ങളില്‍ സ്വകാര്യ ബസുകളില്‍ കവര്‍ച്ച പതിവാക്കിയ ജാര്‍ഖണ്ഡ് സ്വദേശിനി പിടിയിലായി. കുറ്റ്യാടി വടയത്ത് വാടക വീട്ടില്‍ താമസിക്കുന്ന ജാര്‍ഖണ്ഡ് ജംദാര ജില്ലയിലെ ലാരന്‍പൂര്‍ സ്വദേശിനി മുഹമ്മദിന്‍ ഭാര്യ സഫീല(26)യെയാണ് നാദാപുരം എസ്.ഐ. എന്‍.പ്രജീഷ് അറസ്റ്റ് ചെയ്തത്.

ഇന്നലെ വൈകുന്നേരം കുറ്റ്യാടി നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന സന്നിധാന്‍ ബസില്‍ നിന്നും കല്ലാച്ചി പയന്തോങ്ങ് സ്വദേശിനിയുടെ കൂടെയുണ്ടായിരുന്ന കുട്ടിയുടെ ദേഹത്ത് നിന്ന് ആഭരണം കവര്‍ച്ച നടത്തുന്നതിനിടയിലാണ് സഫീല പിടിയിലായത്.

കുട്ടിയുടെ ഒരു പവന്‍ തൂക്കം വരുന്ന ആഭരണം കാണാതായതിനെ തുടര്‍ന്ന് മാതാവ് ബഹളം വെക്കുകയായിരുന്നു. ഇതിനിടയില്‍ യുവതി സ്വര്‍ണ്ണാഭരണം ബസ്സിനകത്ത് എറിഞ്ഞു. തുടര്‍ന്ന് ബസ് യാത്രക്കാരും മറ്റും ചേര്‍ന്ന് യുവതിയെ പൊലീസിന് കൈമാറി. തുടര്‍ന്ന് യുവതിയുടെ കുറ്റ്യാടിയിലെ താമസ സ്ഥലത്ത് പൊലീസ് പരിശോധന നടത്തി. പ്രതിയെ  കോടതിയില്‍ ഹാജരാക്കും.

Advertisements

Leave a Reply

Your email address will not be published. Required fields are marked *