KOYILANDY DIARY

The Perfect News Portal

മഴയത്തും പെരുമാള്‍പുരത്ത് വിളയുന്നത് നൂറുമേനി

പയ്യോളി: വര്‍ഷങ്ങളായി കീഴൂര്‍ കീഴങ്കോട്ട് വാസുവും പടന്നയില്‍കുനി രാഘുവും മഴയത്തും കൃഷിയിറക്കും. ഇത്തവണയും ഇവര്‍ പതിവുതെറ്റിച്ചില്ല. മഴ തുടങ്ങിയ ജൂണില്‍തന്നെ തൈകള്‍ നട്ടു. സഹായത്തിന് ഇരുവരുടെയും ഭാര്യമാരായ മാധവിയും ജാനകിയും ഒപ്പമുണ്ട്. ഒക്ടോബറില്‍ ആദ്യ വിളവെടുപ്പ് നടന്നു. രണ്ടുതവണ കായകള്‍ പറിച്ചു. ഇനി രണ്ടാഴ്ച കൂടുമ്ബോള്‍ ഫലമെടുക്കാം.

2018 ജനുവരി വരെ ഇങ്ങനെ വിളവെടുപ്പ് നടത്താമെന്ന് വാസു പറഞ്ഞു. തീര്‍ത്തും ജൈവകൃഷിയാണ് ചെയ്യുന്നത്. സ്ഥലംനല്‍കിയത് രാഗത്തില്‍ ഖാദറും കൗണ്‍സിലര്‍ ഏഞ്ഞിലാടി അഹമ്മദുമാണ്. ഇവരാണ് ബൈക്കില്‍ ചാണകവും കുടിക്കാന്‍ വെള്ളവുമെല്ലാം എത്തിക്കുക.

50 സെന്റ് സ്ഥലംനിറയെ പച്ചക്കറിയാണ്. 100 തടം പാവയ്ക്ക, 25 തടം പടവലം, 100 തടം വെണ്ട, കക്കിരി, വെള്ളരി, മത്തന്‍, പയര്‍ തുടങ്ങിയവയാണ് പ്രധാനകൃഷി. പച്ചക്കറി വില്‍ക്കാന്‍ മാര്‍ക്കറ്റിലൊന്നും പോവാറില്ല. വിളവെടുപ്പ് അറിയുന്പോള്‍ നാട്ടുകാര്‍ വന്ന് വാങ്ങിക്കൊണ്ടുപോകും. ചാണകവും പിണ്ണാക്കുമാണ് വളം. കീടങ്ങളെ അകറ്റാന്‍ പച്ചക്കറിക്കിടയില്‍ കാട്ടപ്പ വളര്‍ത്തി. 67-കാരനായ വാസുവിനെ പലതവണ മികച്ച കര്‍ഷകനായി തിരഞ്ഞെടുത്തിട്ടുണ്ട്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *