KOYILANDY DIARY

The Perfect News Portal

സ്റ്റീല്‍പ്പാത്രത്തിനുള്ളില്‍ തല കുടുങ്ങിയ ഒന്നര വയസ്സുകാരനെ ഫയര്‍ഫോഴ്‌സ് സംഘം രക്ഷപ്പെടുത്തി

വാണിമേല്‍: സ്റ്റീല്‍പ്പാത്രത്തിനുള്ളില്‍ തല കുടുങ്ങിയ ഒന്നര വയസ്സുകാരനെ ഫയര്‍ഫോഴ്‌സ് സംഘം രക്ഷപ്പെടുത്തി. ഭൂമിവാതുക്കല്‍ കച്ചേരി കുനിയില്‍ ഷാക്കിറിന്റെ മകന്‍ മുഹമ്മദ് ഉമൈറിനെയാണ് ചേലക്കാട് നിന്നും എത്തിയ ഫയര്‍ഫോയ്‌സ് സംഘം രക്ഷപ്പെടുത്തിയത്. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. കളിക്കുന്നതിനിടെ കുട്ടിയുടെ തലയില്‍ സ്റ്റീല്‍പ്പാത്രം കുടുങ്ങി പ്പോവുകയായിരുന്നു. ചേലക്കാട് നിന്നും സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് സംഘം ഏറെ ക്ലേശിച്ചാണ് സ്റ്റീല്‍പ്പാത്രം കട്ട് ചെയ്ത് മാറ്റിയത്.

ഫയര്‍മാന്‍മാരായ ഷൈജേഷ് മൊകേരി, രാംദാസ്, സുനികുമാര്‍, സുരേഷ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *