KOYILANDY DIARY

The Perfect News Portal

കാഞ്ഞിലശ്ശേരി ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം കൊടിയേറി

കൊയിലാണ്ടി : ചേമഞ്ചേരി ശ്രീ കാഞ്ഞിലശ്ശേരി ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മേൽപ്പള്ളി മനക്കൽ ഉണ്ണികൃഷ്ണൻ അടിതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ കൊടിയേറി. രാവിലെ കലവറ സമാരംഭവും, രാത്രി സന്താനഗോപാലം കഥകളിയും നടന്നു. ഫിബ്രവരി 20 ന് ഓട്ടൻതുള്ളൽ, ഭക്തി ഗാനാമൃതം, കുറുംകുഴൽ കച്ചേരി, വിശേഷാൽ തായമ്പക. 21ന് ഉത്സവബലി, ആഘോഷ വരവുകൾ, തൃത്തായമ്പക, മകം പിറന്ന മാക്കം നാടകം. 22ന് പഞ്ചതായമ്പക, മണിച്ചെപ്പ് മെഗാഷോ. 23ന് കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് മൃത്യുഞ്ജയ പുരസ്‌കാര സമർപ്പണം, മലക്കെഴുന്നള്ളിപ്പ്, ആലിൻകീഴ് മേളം. 24ന് പ്രബന്ധകൂത്ത്, ആദ്യാത്മിക പ്രഭാഷണം, ശയനപ്രദക്ഷിണം ഇരട്ടതായമ്പക, നൃത്ത സമർപ്പണം. 25ന് പള്ളിവേട്ട. 26ന് കുളിച്ചാറാട്ട് എന്നിവ നടക്കും.

 

Leave a Reply

Your email address will not be published. Required fields are marked *