KOYILANDY DIARY

The Perfect News Portal

സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ബിജെപി പ്രവര്‍ത്തകന്‍ പിടിയില്‍

കോഴിക്കോട് : സ്കൂള്‍ വിദ്യാര്‍ഥിനിയെ ഓട്ടോറിക്ഷയില്‍ പീഡിപ്പിച്ച ബിജെപി- ബിഎംഎസ് പ്രവര്‍ത്തകന്‍ പിടിയില്‍. ചേവായൂരില്‍ ഓട്ടോറിക്ഷ ഡ്രൈവറായ നെയ്തുകുളങ്ങര പുതിയോട്ടില്‍ മോഹനനാണ് അറസ്റ്റിലായത്. ചേവായൂര്‍ പൊലീസ് കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയല്‍ (പോക്സോ) നിയമപ്രകാരം അറസ്റ്റുചെയ്ത പ്രതിയെ ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

തിങ്കളാഴ്ച രാത്രി വീട്ടില്‍വച്ചാണ് പൊലീസ് മോഹനനെ കസ്റ്റഡിയിലെടുത്തത്. ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയ മോഹനനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.
അതേസമയം, ബിജെപി- ബിഎംഎസ് പ്രവര്‍ത്തകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായിട്ടും സംഭവം മറച്ചുവയ്ക്കാനാണ്‌ പൊലീസിന്റെ ശക്തമായ നീക്കം. ചേവായൂരില്‍ ഓട്ടോറിക്ഷ ഡ്രൈവറായ മോഹനന്‍ തിങ്കളാഴ്ച രാത്രി പിടികൂടി റിമാന്‍ഡിലായിട്ടും അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നാണ് ചേവായൂര്‍ പൊലീസിന്റെ വാദം.

 

Leave a Reply

Your email address will not be published. Required fields are marked *