KOYILANDY DIARY

The Perfect News Portal

സേവാഭാരതി മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. 28 ന് കാലത്ത് 8.30 മുതൽ കൊയിലാണ്ടി മുൻസിപ്പൽ ടൗൺഹാളിൽ സിനിമാ സംവിധായകൻ രഞ്ജൻ പ്രമോദ് ഉദ്ഘാടനം ചെയ്യും.

ഇതോടനുബന്ധിച്ച് സേവാഭാരതി പാലിയേറ്റീവ് കെയറിനു വേണ്ടി കൊല്ലംപറമ്പത്ത് ഉണിച്ചിരാമ്മയുടെ സ്മരണയ്ക്കായി മകൻ സമർപ്പിക്കുന്ന വാഹനത്തിന്റെയും, ജനങ്ങൾക്ക് കുടിവെള്ളത്തിനായി അണേലയിലെ സാന്ദ്രിമ രാധാകൃഷ്ണൻ സേവാഭാരതിക്ക് നൽകിയ 6 സെന്റ് സ്ഥലത്തിന്റെയും, പുതിയ പദ്ധതിയായ വയോജന സംരക്ഷണ കേന്ദ്രത്തിനു വേണ്ടി സിന്ധു നൽകിയ 65 സെന്റ് സ്ഥലത്തിന്റെ സമർപ്പണവും നടക്കും.

കഴിഞ്ഞ എട്ട് വർഷമായി കൊയിലാണ്ടിയിലെ വിവിധ സേവന മേഖലയിൽ പ്രവർത്തിക്കുന്ന സേവാഭാരതി താലൂക്ക് ആശുപത്രിയിൽ ദിവസവും കഞ്ഞി വിതരണം, സൗജന്യ നിരക്കിൽ ആംബുലൻസ് സർവ്വീസ് , രോഗികളെ വീട്ടിൽ നിന്ന് ആശുപത്രിയിലേക്കും ആശുപതിയിൽ നിന്ന് വീട്ടിലേക്കും സൗജന്യ നിരക്കിൽ എത്തിക്കുന്ന സേവാ വാഹിനി, ഡോക്ടർമാർ സഹിതം വീടുകളിൽ എത്തി രോഗികളെ ചികിൽസിക്കുന്ന പാലിയേറ്റീവ് കെയർ, എല്ലാ വിധ ഇംഗ്ലീഷ് മരുന്നുകളും പത്ത് ശതമാനം മുതൽ നാൽപത് ശതമാനം വരെ വിലക്കുറവിൽ ലഭ്യമാക്കുന്ന സേവാ മെഡിക്കൽ സ്, കേന്ദ്ര സർക്കാർ പദ്ധതിയായ ജൻ ഔഷധി മെഡിക്കൽ സ്റ്റോർ. പാവപ്പെട്ടവർക്ക് വീടു നിർമ്മാണം, നിരാലാംബരായ കുടുംബത്തെ ദത്തെടുക്കൽ, മണ്ഡല-മകരവിളക്ക് കാലത്ത് എല്ലാവിധ സൗകര്യങ്ങളും സൗജന്യമായി നൽകുന്ന അയ്യപ്പസേവാകേന്ദ്രം കുറഞ്ഞ ചിലവിൽ ശവസംസ്കാരം നടത്താനുള്ള മൊബൈൽ ചൂള എന്നിങ്ങനെ നിരവധി സേവാ പ്രവർത്തനങ്ങൾ സേവാഭാരതി നടത്തി വരുന്നുണ്ട്.

Advertisements

വെള്ളിയാഴ്ച നടക്കുന്ന മെഗാ രക്തദാന ക്യാമ്പിൽ കോഴിക്കോട് ബീച്ചാശുപത്രി, കോട്ടപ്പറമ്പ് ആശുപത്രി, തലശ്ശേരി ഗവ.ആശുപത്രി എന്നിവിടങ്ങളിലെ ബ്ലഡ് ബാങ്കുകൾ നേരിട്ടെത്തി രക്തം ശേഖരിക്കും. ചടങ്ങിൽ 60 തവണ രക്തദാനം നടത്തിയ റിട്ട: പ്രൊഫ: കോഴിക്കോട് മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ.വി..പി.ശശിധരനെ നഗരസഭാ ചെയർമാൻ അഡ്വ.കെ.സത്യൻ ആദരിക്കും. സേവാഭാരതി ജില്ലാ രക്ഷാധികാരി എൻ.സുഭാഷ് ബാബു അദ്ധ്യക്ഷത വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *