KOYILANDY DIARY

The Perfect News Portal

പ്രമുഖ ശാസ്​ത്രജ്​ഞന്‍ പ്രഫ. യശ്​പാല്‍ നിര്യാതനായി

ഡല്‍ഹി: പ്രമുഖ ശാസ്​ത്രജ്​ഞന്‍ പ്രഫ. യശ്​പാല്‍ (90) നിര്യാതനായി. ഉത്തര്‍പ്രദേശിശല നോയിഡില്‍ തിങ്കളാഴ്​ചയായിരുന്നു മരണം. സംസ്കാരക്രിയകള്‍ ഇന്ന്​ വൈകീട്ട്​ മൂന്നിന്​ നടക്കും.

1976ല്‍ പദ്​മ ഭൂഷണും 2013ല്‍ പദ്​മ വിഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. കോസ്മിക് റേകള്‍, ഗോളോര്‍ജ്ജതന്ത്രം തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം നിസ്​തുലമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്​. ശാസ്​ത്രത്തെ ജനകീയമാക്കിയതിന്​ 2000ത്തില്‍ ഇന്ദിരാഗാന്ധി പ്രൈസും 2006ല്‍ മേഘ്​നാഥ്​ സാഹ മെഡലും ഉള്‍പ്പെടെ നിരവധി പുരസ്​കാരങ്ങള്‍ നേടിയിട്ടുണ്ട്​.

1958 ല്‍ മസാച്ചു​െസറ്റ്​സ് സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്‌.ഡി കരസ്ഥമാക്കിയ പ്രഫ. യശ്പാല്‍ ഫിസിക്സ്, ആസ്ട്രോ ഫിസിക്സ്, കമ്മ്യൂണിക്കേഷന്‍, ബഹിരാകാശ ശാസ്ത്രം എന്നീ വിഷയങ്ങളില്‍ വൈദഗ്​ധ്യം നേടി.

Advertisements

2007 മുതല്‍ 2012 കാലയളവില്‍ ന്യൂഡല്‍ഹി ജവഹര്‍ലാല്‍ യൂൂണിവേഴ്​സിറ്റി ചാന്‍സലറായി സേവനമനുഷ്​ടിച്ചിരുന്നു. മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമ​​െന്‍റല്‍ റിസര്‍ച്ചില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചു. യു.ജി.സി ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

അഹമ്മദബാദിലെ സ്പേസ് ആപ്ലിക്കേഷന്‍സ് സ​​െന്‍ററി​​​െന്‍റ ആദ്യ ഡയറക്ടറായിരുന്നു. ആസൂത്രണ കമ്മീഷന്‍ ഉപദേശകന്‍, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി, സ്കൂള്‍ പഠനം ലഘൂകരിക്കുന്നതിനുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ 1993 ല്‍ സര്‍ക്കാര്‍ രൂപവത്കരിച്ച ദേശീയ ഉപദേശക കമ്മിറ്റിയുടെ ചെയര്‍മാന്‍ തുടങ്ങിയ പദവികളിലും അദ്ദേഹം പ്രവര്‍ത്തിച്ചു. റാന്‍ഡം ക്യൂരിയോസിറ്റി എന്ന അദ്ദേഹത്തി​​​െന്‍റ പുസ്തകം ഏറെ പ്രചാരം നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *