KOYILANDY DIARY

The Perfect News Portal

സേവാഭാരതി തുണച്ചു; വിനോദിനിയ്ക്ക് വീടായി

കൊയിലാണ്ടി: തലചായ്ക്കാനൊരിടം പദ്ധതിയിൽ സേവാഭാരതി കോഴിക്കോട് ജില്ലയിൽ നിർമ്മിച്ചു നൽകുന്ന 18-ാത് വീടിന്റെ താക്കോൽദാനം 14-ന് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദ സ്വാമികൾ നിർവ്വഹിക്കും. കൊയിലാണ്ടി ചെറിയമങ്ങാട് തോട്ടും മുഖത്ത് പറമ്പിൽ വിനോദിനിക്കും മകൾ പ്രിയങ്ക ക്കും വേണ്ടിയാണ് വീട് നിർമ്മിച്ച് നൽകുന്നത്.

ടാർപോളിൻ കൊണ്ട് കെട്ടിയുണ്ടാക്കി പൊളിഞ്ഞു വീഴാറായ കുടിലിൽ വർഷങ്ങളോളം പരസഹായമില്ലാതെ കഴിഞ്ഞിരുന്ന ഈ കുടുംബത്തിന് സഹായഹസ്തവുമായി സേവാഭാരതി പ്രവർത്തകർ എത്തുകയായിരുന്നു. തുടർന്ന് വീടിന്റെ നിർമ്മാണത്തിന് വഴിയൊരുങ്ങുകയും ചെയ്തു. താക്കോൽദാന ചടങ്ങിൽ വിവിധ രാഷ്ട്രീയ സാംസ്കാരിക പ്രമുഖർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *