KOYILANDY DIARY

The Perfect News Portal

ആർട്ട് ഡി ടൂർ മെയ് 11ന് കൊയിലാണ്ടിയിൽ       

കൊയിലാണ്ടി: കേരള സംസഥാന യുവജന ക്ഷേമ ബോർഡ് യൂത്ത് കോൺകോഡ് പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന അഭിപ്രായ ആവിഷ്കാര സ്വാതന്ത്ര്യങ്ങളുടെ സാംസ്‌കാരിക യാതയായ ആർട്ട് ഡി ടൂറിനു മെയ് 11 രാവിലെ 10 മണിക്ക് കൊയിലാണ്ടി ബസ്സ്റ്റാന്റ് പരിസരത്ത് സ്വീകരണം നൽകും.

ആർട്ട് ഡി ടൂറിന്റെ മുഖ്യ ആകർഷണമായ കെ എസ് ആർ ടി സി ഡബിൾ ഡക്കർ എ സി ബസ്സിൽ സജ്ജമാക്കിയ മൾട്ടീമീഡിയ ഷോയും ,ഇതിനു പുറമെ വായിച്ചിരിക്കേണ്ട 200 പുസ്തകമടങ്ങിയ ലൈബ്രറിയും ബസ്സിലുണ്ടാവും. ആവിഷ്കാര സ്വാതന്ത്ര്യത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങൾ , പോസ്റ്ററുകൾ, കോടതി വിധികൾ എന്നിവയും പ്രദർശിപ്പിക്കും .

Leave a Reply

Your email address will not be published. Required fields are marked *