KOYILANDY DIARY

The Perfect News Portal

സുഷമ സ്വരാജിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

കൊയിലാണ്ടി: മുൻ വിദേശകാര്യമന്ത്രിയും, ഡൽഹി മുഖ്യമന്ത്രിയും, ബി.ജെ.പി. സീനിയർ നേതാവുമായിരുന്ന സുഷമാ സ്വരാജിന്റെ നിര്യാണത്തിൽ കൊയിലാണ്ടിയിൽ ചേർന്ന സർവ്വകക്ഷി യോഗം അനുശോചിച്ചു. കൊയിലാണ്ടി വ്യാപര ഭവനിൽ നടന്ന ചടങ്ങിൽ  ടി.കെ. പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. വി.കെ.ഉണ്ണികൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. എൻ.പി. രാമദാസ് മുഖ്യ പ്രഭാഷണം നടത്തി.
കെ.പി. മോഹനൻ, വായനാരി വിനോദ്, എ. പി. രാമചന്ദ്രൻ, കെ. ഷിജു മാസ്റ്റർ, പി. രത്ന വല്ലിടീച്ചർ. ഇ.എസ്.രാജൻ, എൻ. ശ്രീധരൻ, രാമകൃഷ്ണൻ മാസ്റ്റർ, സുരേഷ് മേലേപുറത്ത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *