KOYILANDY DIARY

The Perfect News Portal

ശാസ്ത്രലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്തു

കൊയിലാണ്ടി: നഗരസഭയുടെ സമഗ്രവിദ്യാഭ്യാസ പദ്ധതി ദിശയുടെ ഭാഗമായി യുദ്ധവിരുദ്ധ കൂട്ടായ്മയും, ഇനിയൊരു യുദ്ധം വേണ്ട എന്ന സന്ദേശവും സമൂഹത്തിന് കൈമാറി യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍, പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കുട്ടികളില്‍ ശാസ്ത്ര ചിന്തയും യുക്തിബോധവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തില്‍ എല്‍.പി, യു.പി. വിദ്യാലയങ്ങള്‍ക്ക് ശാസ്ത്രലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്തു.

നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ കെ. ഷിജു അധ്യക്ഷത വഹിച്ചു. നഗരസഭ കൌൺസിലർമാരായ വി. കെ. ലാലിഷ, കെ. ലാലിഷ, കോര്‍ഡിനേറ്റര്‍ എം.എം. ചന്ദ്രന്‍, ജോര്‍ജ്, റഷീദ് ഓടക്കല്‍, ബിജേഷ് ഉപ്പാലക്കല്‍ എന്നിവര്‍ സംസാരിച്ചു.

കാശ്മീരിലെ ജനാധിപത്യ ലംഘനത്തിനെതിരെ കൊയിലാണ്ടിയിൽ LDF പ്രതിഷേധം

Advertisements

Leave a Reply

Your email address will not be published. Required fields are marked *