KOYILANDY DIARY

The Perfect News Portal

സുരക്ഷ പെയിൻ & പാലിയേറ്റീവ് കെയർ പെരുവട്ടൂർ ഈസ്റ്റിൽ ആരംഭിച്ചു

 കൊയിലാണ്ടി: സുരക്ഷ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി പെരുവട്ടൂർ ഈസ്റ്റ് യൂണിറ്റ്  നഗരസഭാ ചെയർമാൻ അഡ്വ.കെ. സത്യൻ ഉദ്ഘാടനം ചെയ്തു . പെരുവട്ടൂർ മേഖലയിലെ കിടപ്പ് രോഗികൾ വയോജനങ്ങൾ, ജീവിതശൈലീ രോഗങ്ങൾ മൂലം വിഷമതകൾ അനുഭവിക്കുന്നവർക്ക് കക്ഷി -രാഷ്ട്രീയ- മത-ജാതി- ഭേദമന്യേ സഹായം ലഭ്യമാക്കാൻ സുരക്ഷക്ക് കഴിയട്ടെ എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ചെയർമാൻ ആശംസിച്ചു. 
സുരക്ഷ കൊയിലാണ്ടി മേഖലാ ചെയർമാൻ കെ.ഷിജു മാസ്റ്റർ മുഖ്യാതിഥിയായി. പെരുവട്ടൂർ യൂണിറ്റ് ചെയർമാൻ പി.വി. സത്യൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബഷീർ ഇയ്യഞ്ചേരി, വിപിൻ കുമാർ എം, യു.കെ. രാഘവൻ മാസ്റ്റർ, ഗോപിക്കുട്ടൻ മാസ്റ്റർ ലാസ്യം, ഷബ്ന വായനാരിഎന്നിവർ സംസാരിച്ചു. സുരക്ഷ പെരുവട്ടൂർ യൂണിറ്റ് കൺവീനർ ജിജീഷ് എം. സ്വാഗതവും, ട്രഷറർ അജേഷ് യു.കെ. നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *