KOYILANDY DIARY

The Perfect News Portal

മാഹിയിൽ നിന്നും സ്കൂട്ടറിൽ കൊണ്ടു വന്ന 16 കുപ്പി മദ്യം പിടികൂടി

കൊയിലാണ്ടി: മാഹിയിൽ നിന്നും സ്കൂട്ടറിൽ പതിനാറ് കുപ്പി മദ്യം കടത്തിയ രണ്ട് പേരെ പോലീസ് പിടികൂടി. കടിയങ്ങാട് സ്വദേശികളായ വടക്കെ മങ്കരയാട്ടുമ്മൽ വി.എം. ബാബു,  മാണിക്കം കണ്ടി സിനീഷ് എന്നിവരാണ് പിടിയിലായത്. പേരാമ്പ്ര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. ശരത് ബാബുവിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കടിയങ്ങാട് ടൗണിൽ വാഹന പരിശോധന നടത്തി മദ്യം കണ്ടെടുക്കുകയായിരുന്നു.
പ്രിവൻ്റീവ് ഓഫീസർമാരായ പി.സി മനോജ് കുമാർ, കെ.സി അമ്മത്, എൻ. അജയകുമാർ, ഡ്രൈവർ ദിനേശ് എ്നനിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കോവിഡ് കാലത്തെ പ്രത്യേക സാഹചര്യത്തിൽ മാഹിയിൽ നിന്നും മദ്യം കടത്തുന്നുണ്ടന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പ്രതികളെ നിരന്തരമായി നിരീക്ഷിച്ച് വരികയായിരുന്നു. പ്രതിയായ ബാബു ഇതിനു മുമ്പും മാഹിയിൽ നിന്ന് മദ്യം കടത്തിയതിന് പേരാമ്പ്ര എക്സൈസ് പാർട്ടി കേസെടുത്തിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *