KOYILANDY DIARY

The Perfect News Portal

സുരക്ഷ പെയിൻ & പാലിയേറ്റീവ് കൊയിലാണ്ടി സോണൽ കമ്മറ്റി നേതൃത്വത്തിൽ മാസ്കൂകൾ വിതരണം ചെയ്തു

കൊയിലാണ്ടി: സുരക്ഷ പെയിൻ & പാലിയേറ്റീവ് കൊയിലാണ്ടി സോണൽ കമ്മറ്റി നേതൃത്വത്തിൽ ആരോഗ്യ, സുരക്ഷാ സേനകൾക്ക് മാസ്കൂകൾ വിതരണം ചെയ്തു. കെ. ദാസൻ എം.എൽ. എ ഉദ്ഘാടനം ചെയ്തു . ഫയർ & റസ്ക്യൂ ഓഫീസർ സി.പി. ആനന്ദൻ ഏറ്റുവാങ്ങി. ചെയർമാൻ കെ.ഷിജു അദ്ധ്യക്ഷത വഹിച്ചു . കൺവീനർ ടി. താജുദ്ദീൻ സ്വാഗതം പറഞ്ഞു.

എ.പി. സുധീഷ്, ശ്രീനിവാസൻ മാസ്റ്റർ എന്നിവർ സംസാരിച്ചു . കോവിഡിൻ്റെ പശ്ചാത്തലത്തിൽ ദുരന്തമുഖത്ത് സേവനം നടത്തുന്നവർക്ക് പിന്തുണ നൽകുകയാണ് ലക്ഷ്യമിടുന്നത് .

Leave a Reply

Your email address will not be published. Required fields are marked *