KOYILANDY DIARY

The Perfect News Portal

പെട്രോളിയം കൊള്ളക്കെതിരെ (CITU) പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

കൊയിലാണ്ടി: തുടർച്ചയായി 14 ദിവസം കേന്ദ്ര ഗവ: പെട്രോൾ, ഡീസൽ വില വർദ്ധനവ് വരുത്തിയതിനെതിരെ മത്സ്യ തൊഴിലാളികളുടെ നേതൃത്വത്തിൽ (CITU) പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കൊയിലാണ്ടി ഫിഷിംഗ് ഹാർബറിൽ ഏരിയ തല പ്രതിഷേധം മത്സ്യതൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡണ്ട് കെ. ദാസൻ MLA ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ടി.വി. ദാമോധരൻ അധ്യക്ഷത വഹിച്ചു.
മത്സ്യതൊഴിലാളികൾ ഉപയോഗിക്കുന്ന മണ്ണെണ്ണക്ക് പോലും വില വർധിപ്പിച്ച കേന്ദ്രത്തിൻ്റെ നടപടി മത്സ്യതൊഴിലാളികളോട് കാണിക്കുന്ന ക്രൂരതയാണെന്ന് അദ്ദേഹം പറഞ്ഞു. ഏരിയാ സെക്രട്ടറി സി.എം സുനിലേശൻ സ്വാഗതവും വി.കെ അശോകൻ നന്ദിയും പറഞ്ഞു. ഏരിയായിലെ 16 യൂണിറ്റുകളിൽ പ്രതിഷേധ ജ്വാല  സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *