KOYILANDY DIARY

The Perfect News Portal

സീബ്രാ ലൈനുകൾ പുനസ്ഥാപിക്കണം

കൊയിലാണ്ടി> താലൂക്കിലെ റോഡുകളിലെ നശിച്ചുപോയ സീബ്ര ലൈനുകളും ബോർഡുകളും പുനസ്ഥാപിക്കണമെന്ന് താലൂക്ക് വികസന സമിയോഗം ആവശ്യപ്പെട്ടു. ചെറുവണ്ണൂർ വില്ലേജിൽ തണ്ണീർതടങ്ങൾ വ്യാപകമായി നികത്തുന്നതിനെതിരെ നടപടി സ്വീകരിക്കണം.  ഭൂമിയുടെ ക്രയവിക്രയങ്ങൾ ഓൺലൈൻ ആക്കുന്നതുമൂലം മലയോരമേഖലയിലെ ജനങ്ങൾക്കുണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കണം.  ഗെയിൽ വാതക പൈപ്പ് ലൈനുകൾ കടന്നുപോകുന്ന വഴിയിലെ ജനങ്ങൾക്കുണ്ടാകുന്ന പ്രശ്‌നങ്ങൾ പിരഹരിക്കണം. ഗെയിൽ വാതക പൈപ്പുലൈൻ കടന്നപോകുന്ന വഴിയിലെ ജനങ്ങളുടെ ആശങ്ക അകറ്റണം. റേഷൻ കടകളിൽ നിന്നു ലഭിക്കുന്ന സാധനങ്ങൾ നിർദ്ദിഷ്ഠ അളവിലും തൂക്കത്തിലും ലഭിക്കുന്നതിനുളള നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർന്നു. തഹസിൽദാർ സജീവ് ദാമോദർ അദ്ധ്യക്ഷത വഹിച്ചു.