KOYILANDY DIARY

The Perfect News Portal

സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ നിയമസഭാ മാര്‍ച്ച്‌

തിരുവനന്തപുരം:  സോളാര്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ ആരോപണ വിധേയരായ ഉമ്മന്‍ചാണ്ടിയടക്കമുള്ള യുഡിഎഫ് എംഎല്‍മാര്‍ നിയമസഭാ അംഗത്വം രാജി വെക്കണമെന്നാവശ്യപ്പെട്ട് സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ നിയമസഭാ മാര്‍ച്ച്‌ നടത്തി.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരിക്കുന്നത്. സരിതയുടെ കത്തില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും പേരില്‍ കേസെടുക്കണമെന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. ആരോപണം ഉയര്‍ന്നവരുമായി സരിത നിരന്തരം ബന്ധപെട്ടതിനും തെളിവുണ്ട് . 214 സാക്ഷികളെ വിസ്തരിച്ചും 812 രേഖകള്‍ പരിശോധിച്ചുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *