KOYILANDY DIARY

The Perfect News Portal

എക്സൈസ് വകുപ്പ് സംസ്ഥാനത്ത് ആദ്യമായി കൗണ്‍സലിംഗ് സെന്റര്‍ തുടങ്ങുന്നു

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെയും യുവതീ യുവാക്കളുടെയും ലഹരി മോചനം ലക്ഷ്യംവെച്ച്‌ എക്സൈസ് വകുപ്പ് സംസ്ഥാനത്ത് ആദ്യമായി കൗണ്‍സലിംഗ് സെന്റര്‍ തുടങ്ങുന്നു. എറണാകുളം കച്ചേരിപ്പടിയിലെ പുതിയ എക്സൈസ് കോംപ്ലക്സിലാണ് കൗണ്‍സിലിംഗ് സെന്റര്‍ തുടങ്ങുക. യുവാക്കള്‍ക്കിടയിലെ മയക്കുമരുന്ന് ഉപയോഗം ഗണ്യമായിവര്‍ധിച്ച സാഹചര്യത്തിലാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *