KOYILANDY DIARY

The Perfect News Portal

സിപിഐ എം 22ാം പാര്‍ട്ടി കോണ്‍ഗ്രസ് സ്വാഗതസംഘം രൂപീകരിച്ചു

ഹൈദരാബാദ്:  ഏപ്രില്‍ 18 മുതല്‍ 22 ഹൈദരാബാദില്‍ വെച്ച്‌ നടക്കുന്ന സിപിഐ എം 22ാം പാര്‍ട്ടി കോണ്‍ഗ്രസ് സ്വാഗതസംഘം രൂപീകരിച്ചു. ആര്‍ ടി സി കലാം മണ്ഡപത്തില്‍ വെച്ച്‌ നടന്ന സ്വാഗത സംഘ രൂപീകരണ യോഗം സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാനായി ബി വി രാഘവുലുവിനെയും കമ്മിറ്റി ജനറല്‍ സെക്രട്ടറിയായി തമ്മിനേനി വീരഭദ്രത്തേയും ട്രഷററായി ബി വെങ്കട്ട് എന്നിവരേയും തെരഞ്ഞെടുത്തു.

സ്വാഗതസംഘം കമ്മിറ്റി വൈസ് ചെയര്‍മാന്‍മാരായി മല്ലു സ്വരാജ്യം, പി മധു, പട്ടരു രാമയ്യ, വി ശ്രീനിവാസ റാവു, ഡോ. ഹേമലത, ചെറുപ്പള്ളി സീതാരാമുലു, ചുക്ക രാമുലു, സുന്നം രാജയ്യ, നന്ദ്യല നരസിംഹ റെഡ്ഡി, ജി രാമുലു എന്നിവരെ തെരഞ്ഞെടുത്തു.

കമ്മിറ്റി സെക്രട്ടറിമാരായി എസ് വീരയ്യ, എം എ ഗഫൂര്‍, എസ് പുണ്യവതി, ആര്‍ അരുണ്‍ കുമാര്‍, ജി നാഗയ്യ, ജുലാഗന്ധി രംഗ റെഡ്ഡി, പി സുധര്‍ശന്‍, ഡി ജി നരസിംഹ റാവു എന്നിവരെ തെരഞ്ഞെടുത്തു.

Advertisements

എം ശ്രീനിവാസ്, എം സോമയ്യ, കൊമട്ടി രവി, ഭുപല്‍ എന്നിവരെ ഓര്‍ഗനൈസിങ്ങ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

സ്വാഗതസംഘം കമ്മിറ്റി അംഗങ്ങളായി ഡോ. മിഥിയം ബാബു റാവു, വൈ വെങ്കിടേശര റാവു, സി എച്ച്‌ നരസിംഹ റാവു, വി കൃഷ്ണയ്യ, എം വി എസ് ശര്‍മ, സി എച്ച്‌ ബാബു റാവു, എം കൃഷ്ണമൂര്‍ത്തി, ദദല സുബ്ബറാവു, ഡി രമാദേവി, വി ഉമ മഹേഷ്വര റാവു, കെ പ്രഭാകര്‍ റെഡ്ഡി, എം സായ് ബാബു, ജി വെങ്കിടേഷ്, ബി ബിക്ഷമയ്യ, എസ് രമ, പലദുഗു ബാസ്കര്‍, ബോന്ദല ചന്ദ്ര റെഡ്ഡി, ജ ജംഗറെഡ്ഡി, ബി ഹൈമാവതി, കെ ഹിമബിന്ദു, ബി രവി കുമാര്‍, ആര്‍ ശ്രീരാം നായക്.

Leave a Reply

Your email address will not be published. Required fields are marked *