KOYILANDY DIARY

The Perfect News Portal

കാമ്പസ്​ രാഷ്​ട്രീയ നിരോധനം: ഹൈക്കോടതി അസാധുവാക്കി

കൊച്ചി: കാമ്പസ്​ രാഷ്​ട്രീയം നിരോധിച്ച ഇടക്കാല ഉത്തരവ്​ ഹൈക്കോടതി അസാധുവാക്കി. കാമ്പസ്​ രാഷ്​ട്രീയത്തിനെതിരായി പൊന്നാനി എം.ഇ.എസ്​ കോളജ്​ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചതോടെയാണ്​ ഉത്തരവ്​ അസാധുവാക്കിയത്​. പുറത്താക്കിയ വിദ്യാര്‍ഥികളെ തിരിച്ചെടുത്തുവെന്നും കോളജില്‍ ഇപ്പോള്‍ രാഷ്​ട്രീയമില്ലെന്നും ചൂണ്ടിക്കാട്ടിയാണ്​ എം.ഇ.എസ്​ അധികൃതര്‍ ഹര്‍ജി പിന്‍വലിച്ചത്​.

അ​ക്ര​മ സം​ഭ​വ​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന് പു​റ​ത്താ​ക്കി​യ വി​ദ്യാ​ര്‍​ഥി​ക​ളെ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​സ്.​എ​ഫ്.​ഐ നി​രാ​ഹാ​രം നടത്തിയതോടെയാണ്​ എം.ഇ.എസ്​ അധികൃതര്‍ കോടതി​െയ സമീപിച്ചത്​. തുടര്‍ന്ന്​​ കലാലയങ്ങളില്‍ രാഷ്​ട്രീയം വേണ്ടെന്ന്​ ഇടക്കാല ഉത്തരവ്​​ പുറപ്പെടുവിക്കുകയായിരുന്നു​.

കലാലയങ്ങള്‍ രാഷ്​ട്രീയ പ്രവര്‍ത്തനത്തിനുള്ള വേദിയല്ല. പഠിപ്പിക്കാനും പഠിക്കാനും കോളജുകളിലെത്തുന്നവര്‍ ആ ജോലി ചെയ്യണം. വിദ്യാഭ്യാസ സ്​ഥാപനങ്ങളെ വിദ്യാര്‍ഥിപ്രസ്​ഥാനങ്ങള്‍ ഹൈജാക്ക്​ ചെയ്യുന്ന അവസ്​ഥ ഉണ്ടാവരുതെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Advertisements

ഉന്നത രാഷ്​ട്രീയക്കാരുടെ മക്കളെ നാടിന്​ പു​റത്തെ മികച്ച വിദ്യാഭ്യാസ സ്​ഥാപനങ്ങളില്‍ വിട്ട്​ എല്ലാ സൗകര്യങ്ങളോടെയും പഠിപ്പിക്കുകയാണെന്നും സാധാരണ വിദ്യാര്‍ഥികള്‍ ചെഗുവേരയുടെ ചിത്രമുള്ള ഷര്‍ട്ടുമിട്ട്​ വിപ്ലവത്തിന്​ ശ്രമിക്കുകയാണെന്നും കോടതി പറഞ്ഞിരുന്നു.

സാക്ഷരതയില്‍ ഒന്നാം സ്​ഥാനത്തുള്ള കേരളം ഉന്നത വിദ്യാഭ്യാസ രംഗത്തും ഒന്നാം സ്​ഥാനത്ത്​ വരേണ്ടതായിരുന്നു. അതുണ്ടാകാത്തതിന്​ ആരാണ്​ ഉത്തരവാദിയെന്ന്​ ചിന്തിക്കണമെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *