KOYILANDY DIARY

The Perfect News Portal

നടുവണ്ണൂര്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

നടുവണ്ണൂര്‍ > നടുവണ്ണൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അന്താരാഷ്ട്ര നിലവാരമുള്ള മികവിന്റെ കേന്ദ്രമാക്കുന്ന പ്രഖ്യാപനവും വികസന സെമിനാറും മന്ത്രി സി. രവീന്ദ്രനാഥ് നിര്‍വഹിച്ചു. പുരുഷന്‍ കടലുണ്ടി എംഎല്‍എ അധ്യക്ഷനായി. സ്കൂള്‍ വികസന രേഖയുടെയും മാസ്റ്റര്‍പ്ളാനിന്റെയും പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി നിര്‍വഹിച്ചു.

സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കാന്‍ സര്‍ക്കാര്‍ അഞ്ചുകോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. മൂന്ന് കോടി 10 ലക്ഷം രൂപ പൂര്‍വ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, പിടിഎ, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായത്തോടെ സ്വരൂപിക്കും. ടി പി ദാമോദരന്‍ വികസന കാഴ്ചപ്പാട് അവതരിപ്പിച്ചു. സ്‌കൗട്ടിങ് രംഗത്തെ പരമോന്നത ബഹുമതി നേടിയ മുന്‍ പ്രധാന അധ്യാപകന്‍ ബാലചന്ദ്രന്‍ പാറച്ചോട്ടിലിന് മന്ത്രി ഉപഹാരം നല്‍കി.

ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ചന്ദ്രന്‍, ബ്ളോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം കെ പ്രീതി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി അച്യുതന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ലത നള്ളിയില്‍, ടി വി സുധാകരന്‍, സൗദ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഗിരീഷ് ചോലയില്‍, ജില്ലാ പഞ്ചായത്തംഗം ശ്രീജ പുല്ലരിക്കല്‍, ബ്ളോക്ക് പഞ്ചായത്തംഗം  കെ കെ ഷൈമ, സി പി മുഹമ്മദ്, പി കെ മുകുന്ദന്‍, കെ രാജീവന്‍, അഷറഫ് പുതിയപ്പുറം, എം വി ബാലന്‍, സജീവന്‍ നാഗത്ത്, പി കെ അമ്മത്, ടി പക്കര്‍, ഇ അഹമ്മദ്, എന്‍ വി ബാലന്‍, ഇ പത്മനാഭന്‍നായര്‍, മാണോളി ഇബ്രാഹിം, കെ ഗിരീഷ്, ഇ അച്യുതന്‍നായര്‍, ഷബീര്‍ നെടുങ്ങണ്ടി, ഷൈജ മുരളീധരന്‍, സി സത്യപാലന്‍, എ എസ് അഭിനന്ദ്, ഇ കെ ഷാമിനി, എന്‍. എസ് സന്തോഷ്ബാബു എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് യശോദ തെങ്ങിട സ്വാഗതവും, ടി പി സുരേഷ് നന്ദിയും പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *