KOYILANDY DIARY

The Perfect News Portal

സാന്ദ്രമോൾക്ക് സ്വീകരണം നൽകി

കൊയിലാണ്ടി : ഡൽഹിയിൽ റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കാൻ കേരളത്തിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത് നാട്ടിൽ തിരിച്ചെത്തിയ സാന്ദ്രമോൾക്ക് സ്വീകരണം നൽകി. കൊയിലാണ്ടി ഗവ: പൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയാണ് സാന്ദ്രമോൾ. പഴയ ബസ്സ് സ്റ്റാന്റ് പരിസരത്ത് ചേർന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ സാന്ദ്രമോൾക്ക് ഉപഹാരം നൽകി. പി. ടി. എ. പ്രസിഡണ്ട്, സ്‌കൂളിലെ അധ്യാപകർ, സഹപാഠികൾ, മറ്റ് സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *