KOYILANDY DIARY

The Perfect News Portal

ഇ. അഹമ്മദിനെ സർവ്വകക്ഷി യോഗം അനുസ്മരിച്ചു

കൊയിലാണ്ടി : മുസ്ലീം ലീഗ് അഖിലേന്ത്യാ പ്രസിഡണ്ടും പാർലമെന്റ് അംഗവുമായിരുന്ന ഇ. അഹമ്മദിന്റെ നിര്യാണത്തിൽ കൊയിലാണ്ടിയിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. ഇ. എം. എസ്. ടൗൺഹാളിൽ ചേർന്ന അനുശോചനയോഗം നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് നേതാവ് ബീരാൻകുട്ടി അദ്ധ്യക്ഷതവഹിച്ചു.  മുൻ നഗരസഭാ വൈസ് ചെയർമാൻ ടി. കെ. ചന്ദ്രൻ മാസ്റ്റർ, കോൺഗ്രസ്സ് നേതാവ് അഡ്വ: കെ. വിജയൻ,  മുസ്ലീംലീഗ് നേതാവ്, വി. പി. ഇബ്രാഹിംകുട്ടി, സിപി.ഐ. നേതാവ് കുഞ്ഞിരാമൻമാസ്റ്റർ, കെ. ടി. എം. കോയ (എൻ.സി.പി.), വായനാരി വിനോദ് (ബിജെ.പി.), സി. സത്യചന്ദ്രൻ (കോൺഗ്രസ്സ് എസ്), കബീർ (ജനതാദൾ എസ്), എ. അസീസ്, വ്യാപരി നേതാക്കളായ ടി. പി. ബഷീർ, ടി. വി. ഇസ്മയിൽ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *