KOYILANDY DIARY.COM

The Perfect News Portal

സാജന്റെ ആത്മഹത്യ; പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്ററില്‍ അന്വേഷണ സംഘം പരിശോധന നടത്തും

കണ്ണൂര്‍: ആന്തൂര്‍ നഗരസഭ പ്രവര്‍ത്തന അനുമതി നല്‍കാതിരുന്ന പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് പരിശോധന നടത്തും. നഗരസഭയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അന്വേഷണ സംഘം പരിശോധിക്കും.

സാജന്റെ ഡയറി കഴിഞ്ഞ ദിവസം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കണ്‍വെന്‍ഷന്‍ സെന്ററിന്റെ നിര്‍മ്മാണ കാര്യങ്ങള്‍ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഡയറിയില്‍ നാലു പേജുള്ള കുറിപ്പ് ഉണ്ടായിരുന്നു. നഗരസഭാ ഉദ്യോഗസ്ഥരുടെ പീഡനങ്ങളെക്കുറിച്ചും അതില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ പി കെ ശ്യാമളയ്ക്ക് വീഴ്ച്ച പറ്റിയിട്ടില്ലെന്നും വീഴ്ച്ചയുണ്ടായത് ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണെന്നുമായിരുന്നു സിപിഎം സംസ്ഥാന സമിതിയില്‍ കോടിയേരി പറഞ്ഞത്. അതേ സമയം ആന്തൂര്‍ നഗരസഭ സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്ത എം.സുരേശന്‍ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങി.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!