KOYILANDY DIARY

The Perfect News Portal

സഹയോഗ് ബദൽ ഉൽപ്പന്ന നിർമ്മാണ യൂണിറ്റ്‌ പ്രവര്‍ത്തനം ആരംഭിച്ചു

കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ ഹരിതകര്‍മ്മ സേനയുടെ നേതൃത്വത്തില്‍ ബദല്‍ ഉത്പന്ന നിര്‍മ്മാണ വിപണന യൂണിറ്റ് ‘സഹയോഗ്’ പ്രവര്‍ത്തനം ആരംഭിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സന്‍ വി.കെ. പത്മിനി അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്‍മാരായ വി.സുന്ദരന്‍, വി. കെ. അജിത, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. പി. രമേശന്‍, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി കെ.എം. പ്രസാദ്, ഹരിതകേരളം പ്രൊജക്ട് മാനേജര്‍ പി. സി.ചന്ദ്രന്‍, സി.ഡി.എസ്. അധ്യക്ഷ എം. പി. ഇന്ദുലേഖ, പരിശീലകന്‍ ബാബു കൊളപ്പള്ളി, സഹയോഗ് സെക്രട്ടറി കെ. പി. സുനില എന്നിവര്‍ സംസാരിച്ചു. ജെ.എച്ച്.ഐ. മാരായ ടി.കെ. ഷീബ, ഷിജിന, ഷീജ എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *