KOYILANDY DIARY

The Perfect News Portal

ധീര ജവാന്മാരുടെ സ്മരണ പുതുക്കി

കൊയിലാണ്ടി: പോലീസ് കോമമ്മറേഷൻ ദിനത്തോടനുബന്ധിച്ച് കാശ്മീരിൽ പാക്ക് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ധീര ജവാൻ ചേലിയ സ്വദേശി സുബിനേഷിൻ്റെയും, അസാമിൽ ഉൾഫാ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച ധീര ജവാൻ മേലൂർ സ്വദേശി ചേത്തനാരി ബൈജുവിൻ്റെയും സ്മൃതിമണ്ഡപത്തിൽ കൊയിലാണ്ടി ജനമൈത്രീ പോലീസിൻ്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ സുബാഷ് ബാബു  പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ജനമൈത്രീ ബീറ്റ് ഓഫീസർമാരായ കെ.പി.സുമേഷ്, സി. രാജേഷ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *