KOYILANDY DIARY

The Perfect News Portal

പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസ് ട്രെയിനുകളാക്കി സ്റ്റോപ്പുകൾ വെട്ടിച്ചുരുക്കരുത്: കെ. ദാസൻ എം.എൽ.എ.

കൊയിലാണ്ടി:  നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന ജനോപകാരപ്രദമായ പാസഞ്ചർ ട്രെയിനുകൾ എക്സപ്രസ് ട്രെയിനുകളാക്കി സ്റ്റോപ്പുകൾ വെട്ടിച്ചുരുക്കുന്നതിൽ നിന്നും റെയിൽവെ ബോർഡ്  പിൻമാറണമെന്ന് കെ. ദാസൻ എം.എൽ.എ ആവശ്യപ്പെട്ടു.  പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസ് ആവുകയും നിലവിലുള്ള സ്റ്റോപ്പുകൾ എടുത്തുകളയുകയും ചെയ്യുന്നതോടെ ചെറു സ്റ്റേഷനുകളുടെ പ്രസക്തി തന്നെ ഇല്ലാതാക്കുന്ന തരത്തിലേക്ക് ഇത് മാറും. ക്രമേണ സ്റ്റേഷനുകൾ തന്നെ ഇല്ലാതാവുന്നതിലേക്ക് ഇപ്പോഴത്തെ തീരുമാനം നയിക്കുമെന്ന് എം.എൽ.എ പറഞ്ഞു.

സാധാരണക്കാരും, തൊഴിലാളികളും, ജീവനക്കാരുമടക്കം നൂറുകണക്കിന് പേരാണ് ഇരിങ്ങൽ, വെള്ളറക്കാട്, പയ്യോളി, തിക്കോടി, ചേമഞ്ചേരി സ്റ്റേഷനുകളിൽ നിന്നായി പാസഞ്ചർ ട്രെയിനുകളെ ദിവനേന ആശ്രയിക്കുന്നത്.  പുറത്തു വരുന്ന വാർത്തകൾ പ്രകാരം തൃശൂർ – കണ്ണൂർ, കണ്ണൂർ – കോയമ്പത്തൂർ, മംഗലാപുരം-കോഴിക്കോട് തുടങ്ങിയ ട്രെയിനുകളാണ് എക്സ്പ്രസുകളാകുന്നത്. ഏതൊക്കെ സ്റ്റോപ്പുകളാണ് വെട്ടിച്ചുരുക്കുന്നത് എന്നതിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല. എക്സ്പ്രസ്സുകളാവുന്നതോടെ മിനിമം നിരക്ക് ഇപ്പോഴുള്ള 10 രൂപയിൽ നിന്നും 30 രൂപയായി ഉയരുകയും ചെയ്യുമെന്ന് എം.എൽ.എ. പറഞ്ഞു..  

Leave a Reply

Your email address will not be published. Required fields are marked *