KOYILANDY DIARY

The Perfect News Portal

സഹകരണ സ്ഥാപനങ്ങളിലെ നിത്യ പിരിവുകാര്‍ക്കുള്ള ഉത്സവബത്ത വര്‍ദ്ധിപ്പിക്കണം

മുക്കം: സഹകരണ സ്ഥാപനങ്ങളിലെ നിത്യ പിരിവുകാര്‍ക്കുള്ള ഉത്സവബത്ത 10,000 രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്ന് കോ-ഓപ്പറേറ്റീവ് ബാങ്ക്സ് ഡപോസിറ്റ് കളക്ടേഴ്സ് അസോസിയേഷന്‍ തിരുവമ്പാടി നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

നോട്ട് നിരോധനത്തെ തുടര്‍ന്ന് പ്രയാസമനുഭവിക്കുന്ന കളക്ഷന്‍ ഏജന്റ്മാര്‍ക്ക് ഇടക്കാലാശ്വാസം പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധിച്ച്‌ ഈ മാസം 26 ന് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന കൂട്ട ഉപവാസം വിജയിപ്പിക്കാന്‍ തീരുമാനിച്ചു.
കണ്‍വെന്‍ഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു.

എസ്‌എസ്‌എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരം ജില്ലാ പഞ്ചായത്ത് അംഗം സി.കെ. കാസിം വിതരണം ചെയ്തു. സലീം ചോണാട് അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞാലി മമ്പാട്ട്, ടി.സെയ്തുട്ടി,സദാനന്ദന്‍ കുഴിഞ്ചാലി,ജംഷിദ് ഒളകര എന്നിവര്‍ സംസാരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *