KOYILANDY DIARY

The Perfect News Portal

കേന്ദ്ര നയങ്ങൾക്കെതിരെ സഹകരണ സംരക്ഷണ സമിതി ധർണ്ണ നടത്തി

കൊയിലാണ്ടി; ജനങ്ങളുടെ പ്രസ്ഥാനമായ സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ ജനകീയപ്രക്ഷോഭം. സഹകരണ സംരക്ഷണ സമിതി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും സഹ കരണ സ്ഥാപനങ്ങൾക്ക് മുന്നിലും നടത്തുന്ന സമരത്തിന്റെ ഭാഗമായി കൊയിലാണ്ടി ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ ധർണ്ണ നടത്തി. പ്രമുഖ സഹകാരിയും കൊയിലാണ്ടി സഹകരണ ആശുപത്രി പ്രസിഡണ്ടും മുൻ MLA യുമായ പി. വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ഒള്ളൂർ ദാസൻ അദ്ധ്യക്ഷനായി. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ഏരിയാ പ്രസിഡണ്ട് സി.കെ. സജീവൻ, ശ്രീകുമാർ, വിഷ്ണു, അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. സർക്കിൾ സഹകരണ യൂണിയൻ മെമ്പർ എം. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *