KOYILANDY DIARY

The Perfect News Portal

വാ​ഹ​ന യാ​ത്ര​ക്കാ​ര​നു​നേ​രെ തോക്ക് ചൂ​ണ്ടി​യ​ യു​വാ​വ് അ​റ​സ്റ്റിൽ

എ​ല​ത്തൂ​ര്‍: വാ​ഹ​ന യാ​ത്ര​ക്കാ​ര​നു​നേ​രെ തോ​ക്ക് ചൂ​ണ്ടി​യ​തി​ന് യു​വാ​വി​നെ അ​റ​സ്​​റ്റ് ചെ​യ്തു. എരഞ്ഞി​ക്ക​ല്‍ ക​ള​ത്തി​ല്‍ താ​ഴ​ത്ത് അ​ബി​യെ​യാ​ണ് (26) വെ​ള്ളി​യാ​ഴ്ച എ​ല​ത്തൂ​ര്‍ പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്ത​ത്. രാ​വി​ലെ ഏ​ഴ​ര​യോ​ടെ എ​ട​ക്കാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തു വെ​ച്ചാ​ണ് ഗു​ഡ്സ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍​ക്കെ​തി​രെ യു​വാ​വ് തോ​ക്ക് ചൂ​ണ്ടി​യ​ത്.

കാ​ര​പ്പ​റ​മ്പ് ഭാ​ഗ​ത്തു​നി​ന്ന് വ​രു​ക​യാ​യി​രു​ന്ന അ​ബി ഓ​ടി​ച്ച കാ​റി​നെ ഗു​ഡ്സ് വാ​ഹ​നം മ​റി​ക​ട​ക്കു​ക​യാ​യി​രു​ന്നു. ഗു​ഡ്സ് വാ​ഹ​ന​ത്തി​ന് വ​ശം കൊ​ടു​ത്തി​ല്ലെ​ന്ന കാ​ര​ണ​ത്താ​ല്‍ പി​ന്നീ​ട് വ​ശം കൊ​ടു​ക്കാ​തെ ഗു​ഡ്സ് വാ​ഹ​ന​വും പോ​വു​ക​യാ​യി​രു​ന്നു. ക്ഷു​ഭി​ത​നാ​യ അ​ബി ഗു​ഡ്സ് വാ​ഹ​ന​ത്തെ മ​റി​ക​ട​ക്ക​വേ ത​ന്‍റെ കാ​റി​ലു​ണ്ടാ​യി​രു​ന്ന എ​യ​ര്‍​ഗ​ണ്‍ എ​ടു​ത്ത് ഗു​ഡ്സ് വാ​ഹ​ന ഡ്രൈ​വ​ര്‍​ക്കെ​തി​രെ ചൂ​ണ്ടു​ക​യാ​യി​രു​ന്നു.

ഇ​തേ​ത്തു​ട​ര്‍​ന്ന് പൊ​ലീ​സി​നെ വി​ളി​ച്ച്‌ വി​വ​രം അ​റി​യി​ക്കു​ക​യും കാ​റി​നെ മ​റി​ക​ട​ന്ന് ഗു​ഡ്​​സ്​ വാ​ഹ​നം കു​റു​കെ നി​ര്‍​ത്തു​ക​യും ചെ​യ്തു. എ​ല​ത്തൂ​ര്‍ ഐ.​പി എം. ​സാ​യൂ​ജ്, പ്രി​ന്‍​സി​പ്പ​ല്‍ എ​സ്.​ഐ രാ​ജേ​ഷ് കു​മാ​ര്‍, എ​സ്.​ഐ കെ.​രാ​ജീ​വ് എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി അ​ബി​യെ അ​റ​സ്​​റ്റ് ചെ​യ്യു​ക​യും കാ​ര്‍ ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്​​തു. എ​യ​ര്‍​ഗ​ണ്‍ സു​ഹൃ​ത്തി​ന്‍റെ​താ​ണെ​ന്നും ടി​ക് ടോ​ക് വി​ഡി​യോ​ക്കു​വേ​ണ്ടി ത​മാ​ശ​ക്ക് ചെ​യ്ത​താ​ണെ​ന്നും അ​ബി പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഹോ​ട്ട​ല്‍ മാ​നേ​ജ്മെന്‍റ്​ വി​ദ്യാ​ര്‍​ഥി​യാ​ണ് അ​ബി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *