KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ സമന്വയം 2021 സംഘടിപ്പിച്ചു

കൊയിലാണ്ടി: നഗരസഭയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് കുടുംബശ്രീ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കാനായി സംഘടിപ്പിച്ച സമന്വയം 2021 നഗരസഭ ചെയര്‍പേഴ്‌സന്‍ കെ. പി. സുധ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ പി.സി. കവിത മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി കെ.എം. പ്രസാദ്, സി.ഡി.എസ് അധ്യക്ഷമാരായ എം.പി. ഇന്ദുലേഖ, യു.കെ. റീജ, ടി.ഇ. വിനീത, എം. തുഷാര, വി. ആര്‍. രചന എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *