KOYILANDY DIARY

The Perfect News Portal

സഞ്ചരിക്കുന്ന സപ്ലൈക്കോ വിപണനം നാളെ മുതൽ കൊയിലാണ്ടിയിൽ

കോഴിക്കോട് : കൊയിലാണ്ടി താലുക്കിൽ സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്പന ശാലയുടെ പ്രവർത്തനം നാളെ മുതൽ ആരംഭിക്കും. സബ്സിഡിയുള്ള 13 സാധനങ്ങൾക്കൊപ്പം ശബരി ഉത്പൽ ന്നങ്ങളും ലഭിക്കും. താലൂക്ക് തല ഉദ്ഘാടനം രാവിലെ എട്ട് മണിക്ക് കാനത്തിൽ ജമീല എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്ത്കൊണ്ട് ഡിപ്പോ ഓഫീസ് പരിസരത്ത് നിർവ്വഹിക്കും.

സഞ്ചരിക്കുന്ന വില്പന ശാല എത്തിച്ചേരുന്ന തിയ്യതി സ്ഥലം, സമയം എന്നീ ക്രമത്തിൽ ചുവടെ

  • ഡിസംബർ 2 കോട്ടൽ രാവിലെ ഒൻപത് മണി,
  • ഇരിങ്ങൽ 11 മണി
  • പുറക്കാട് ഉച്ചക്ക് ഒരു മണി,
  • ചാലിൽ പറമ്പ് – 3.30,
  • പൊയിൽക്കാവ് – 4.30
  • കാപ്പാട് 5.30 .

  • 3ന് ഇരിങ്ങത്ത് രാവിലെ 9 മണി
  • മഠത്തിൽ മുക്ക് 10.30,
  • ചേനായി ഉച്ചക്ക് 12 മണി,
  • കാവുംതറ രണ്ട് മണി,
  • തൃക്കുറ്റിശ്ശേരി 3.30,
  • എരമംഗലം – വൈകീട്ട് 5ന്

ഉപഭോക്താക്കൾ റേഷൻ കാർഡ് കൈവശം വെക്കണമെന്ന് ഡിപ്പോ മാനേജർ അറിയിച്ചു 

Advertisements

Leave a Reply

Your email address will not be published. Required fields are marked *