KOYILANDY DIARY

The Perfect News Portal

എച്ച്.ക്യു.ഡി.ടി യെ  തടഞ്ഞുവച്ച സമരാഭാസത്തിൽ പ്രതിഷേധം

കൊയിലാണ്ടി: എച്ച്.ക്യു.ഡി.ടി യെ  തടഞ്ഞുവച്ച സമരാഭാസത്തിൽ ജോയിൻറ് കൗൺസിൽ പ്രതിഷേധിച്ചു.  കേരള എൻജിഒ യൂണിയൻ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ ഒരു കൂട്ടം പ്രവർത്തകർ യാതൊരു  അടിസ്ഥാനവുമില്ലാതെ കൊയിലാണ്ടി താലൂക്ക് ഓഫീസിലെ എച്ച്  ക്യു ഡി ടി യും ജോയിൻറ് കൗൺസിൽ മേഖല പ്രസിഡണ്ടുമായ ഡി രഞ്ജിത്തിനെ ഓഫീസ് കൃത്യനിർവഹണത്തിനിടെ തടഞ്ഞുവെക്കുകയും, അസഭ്യം പറയുകയും, നിരവധി ആളുകൾ ഓഫീസ് ആവശ്യത്തിനായി എത്തുമ്പോൾ ഓഫീസ് പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയും, ചെയ്ത നടപടിയിൽ ജോയിൻറ് കൗൺസിൽ  കൊയിലാണ്ടി മേഖലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.   

റവന്യൂ വകുപ്പിലെ  സ്ഥലംമാറ്റം ജില്ലാ കലക്ടറിൽ നിക്ഷിപ്തമാണ് എന്നിരിക്കെ, ജില്ലാ കലക്ടർ പുറപ്പെടുവിച്ച ജീവനക്കാരുടെ പ്രൊമോഷൻ ട്രാൻസ്ഫർ ഉത്തരവിൽ എച്ച് ക്യു ഡി ടി തിരുത്തൽ വരുത്തണം എന്നായിരുന്നു ആവശ്യം.  കേവലം സംഘടനാ വിരോധത്തിൻറെയും, വ്യക്തി വിരോധത്തിൻറെയും പേരിൽ  നടത്തിയ പകപോക്കൽ സമരത്തിൽ  യോഗം  ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജോയിൻറ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം അനിൽ ചുകോത്ത്, മേഖലാ സെക്രട്ടറി പി ജി രാമചന്ദ്രൻ, വനിതാ കമ്മിറ്റി ജില്ലാസെക്രട്ടറി ഷോളി സി,  കെ ആർ ഡി എസ് എ മേഖലാ പ്രസിഡണ്ട് ശ്രീജിത്ത് വിജി, എന്നിവർ നേതൃത്വം നൽകി. പ്രതിഷേധയോഗം കെ ആർ ഡി എസ് എ യുടെ സംസ്ഥാന കമ്മിറ്റി അംഗം  അഖിലേഷ് പി പി  ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *