കൊയിലാണ്ടി: അഞ്ചാമത് മലബാർ മൂവി ഫെസ്റ്റിവൽ സംഘാടക സമിതി ഓഫീസ് സാംസ്കാരിക നിലയത്തിൽ തുടങ്ങി. കെ.വി.വി.ഇ.എസ്. കൊയിലാണ്ടി യൂണിറ്റ് പ്രസിഡന്റ് കെ.എം. രാജീവൻ ഉദ്ഘാടനം ചെയ്തു. യു. ഉണ്ണികൃഷ്ണൻ, കെ.വി. സുധീർ, ബാബു കൊളപ്പള്ളി, കെ. അശോകൻ, നിത്യ ഗണേശൻ, വി.ടി രൂപേഷ്, അഹമ്മദ് അറഫ തുടങ്ങിയവർ സംസാരിച്ചു.