KOYILANDY DIARY

The Perfect News Portal

ശാസ്ത്രമേള കൊഴുപ്പിക്കാന്‍ ചിത്രകാരന്മാര്‍

കൊയിലാണ്ടി: തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്രമേളയുടെ ഉദ്ഘാടനത്തിന് എത്തിയത് ‘ബിയോണ്ട് ദി ബ്ലാക്ക്‌ബോര്‍ഡ്’ എന്ന ചിത്രകലാ അദ്ധ്യാപകരുടെ കൂട്ടായ്മയായിരുന്നു. ശാസ്ത്രമേളയിലും കലാമേളയിലും മികച്ച വിജയം നേടിക്കൊണ്ടിരിക്കുന്ന തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.
പി.സതീഷ് കുമാര്‍, അബ്ദുറഹ്മാന്‍ കൊഴുക്കല്ലൂര്‍, സിഗ്നി ദേവരാജന്‍, കൃഷ്ണന്‍ പാതിരിശ്ശേരി, ഹാരൂണ്‍ അല്‍ ഉസ്മാന്‍ എന്നിവര്‍ ചിത്രം വരച്ചുകൊണ്ടായിരുന്നു ശാസ്ത്രമേള ഉദ്ഘാടനം ചെയ്തത്.
പ്രിന്‍സിപ്പല്‍ ടി.കെ.ഷെറീന അദ്ധ്യക്ഷത വഹിച്ചു.
കെ. ശാന്ത, ശിവദാസ് പൊയില്‍ക്കാവ് എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക ടി.കെ.മോഹനാംബിക സ്വാഗതവും എ. വിജയകുമാര്‍ നന്ദിയും പറഞ്ഞു.
.

Leave a Reply

Your email address will not be published. Required fields are marked *