KOYILANDY DIARY

The Perfect News Portal

മാരത്തോൺ ക്ലാസ്സിനൊരുങ്ങി ബെക്കർ കൊയിലാണ്ടി

കൊയിലാണ്ടി: തുടർച്ചയായ 24 മണിക്കൂർ മാരത്തോൺ ക്ലാസ്സിനൊരുങ്ങി ബെക്കർ കൊയിലാണ്ടി ശ്രദ്ധേയനാകുന്നു. ഒക്ടോബർ 1 രാവിലെ 8 മണിമുതൽ കൊയിലാണ്ടി ICS സ്‌കുളിൽ നടക്കുന്ന ക്ലാസ്സ് 2-ാം തിയ്യതി ഗാന്ധിജയന്തി ദിനത്തിൽ രാവിലെ 8 മണിക്ക് അവസാനിക്കും.   ഉദ്യോഗാർതഥികൾക്ക് അവരവരുടെ സൗകര്യത്തിനനുസരിച്ച് ക്ലാസ്സുകളിൽ പങ്കെടുക്കാനാകുമെന്ന് അദ്ധേഹം പറഞ്ഞു.

മുൻ രാഷ്ട്രപതി ഡോ: എ. പി. ജെ. അബ്ദുൾകലാമിനുള്ള സമർപ്പണമായാണ് മാരത്തോൺ ക്ലാസ്സ് സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം കൊയിലാണ്ടി മീഡിയാ ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഓരോ 3 മണിക്കൂർ കൂടുമ്പോൾ 15 മിനിറ്റും, 6 മണിക്കൂർ കൂടുമ്പോൾ 30 മിനിറ്റും ബ്രേക്ക് നൽകിയാണ് ക്ലാസ്സ് നയിക്കുന്നത്. കേരളത്തിലെ ആദ്യ സംരഭത്തിനാണ് ഇതോടെ തുടക്കം കുറിക്കുന്നതെന്ന് ബെക്കർ പറഞ്ഞു.

കൊയിലാണ്ടി എം. എൽ. എ. കെ. ദാസൻ, നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ നഗരസഭാ കൗൺസിലർമാർ തുടങ്ങിയവർ വിവിധ ഘട്ടങ്ങളിലായി ചടങ്ങിൽ സംബന്ധിക്കും.

Advertisements

ജി. കെ. ഇംഗ്ലീഷ്, മാത്സ്, മോട്ടിവേഷൻ, മൈന്റ് പവർ ട്യൂണിംഗ് തുടങ്ങിയ ഭാഗങ്ങളിലൂടെ ഒരു വിനോദ യാത്രയിലൂടെ അറിവുകൾ കൈമാറാൻ സാധിക്കുമെന്ന് അദ്ധേഹം പറഞ്ഞു. പഠിക്കുകയാണെന്ന തോന്നലില്ലാതെ ഏത്‌ വിഷയവും പഠിച്ചെടുക്കാൻ, ഒപ്പം മികച്ച വ്യക്തിത്വം സാന്ധ്യമാക്കാൻ അൻപതോളം പ്രധാന മത്സര പരീക്ഷ വിഷയങ്ങളിലൂടെ ഇരുപത്തിയഞ്ചോളം മോട്ടിവേഷൻ സ്‌റ്റോറികളിലൂടെ കളിച്ചും ചിരിച്ചും  അറിയാതെ പഠിച്ചെടുക്കാൻ ഒരു ക്ലാസ്സ് ഇതിലൂടെ ലക്ഷ്യംവെക്കുന്നു.

കേരളത്തിലെ വിവിധ ജില്ലകളിൽ 1200ൽപ്പരം വേദികളിൽ ക്ലാസ് നയിച്ചിട്ടുള്ള ബെക്കർ വിവിധ വിദേശരാജ്യങ്ങളിൽ ക്ലാസ്സിന് നേതൃത്വംകൊടുക്കാൻ തയ്യാറായിരിക്കുകയാണ്. വിദ്യാഭ്യാസ മേഖലയിൽ നടത്തിയിട്ടുള്ള മികച്ച ഇടപെടലിൽ സംസ്ഥാന മന്ത്രിമാരിൽ നിന്ന് നിരവധി ആവർഡുകൾ നേടിയ ബെക്കർ അടുത്ത ഘട്ടത്തിൽ 48 മണിക്കൂറും തുടർന്ന് വിവിധ ഘട്ടങ്ങളിലായി ദിവസങ്ങളോളം ക്ലാസ്സിന് നേതൃത്വം നൽകി  ഗിന്നസ്ബുക്കിൽ ഇടംനേടാനുള്ള ശ്രമവും ആരംഭിച്ചിരിക്കുകയാണ്.

വിശദവിവരങ്ങൾക്ക്  7012500678 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

കൊയിലാണ്ടി മീഡിയാ ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ സീനിയർ വിദ്യാർത്ഥികളായ രഞ്ചീഷ് കുമാർ, മനാഫ്, സലീഷ് എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *