KOYILANDY DIARY

The Perfect News Portal

ശമ്പള പരിഷ്‌കരണ കമ്മീഷനെ ഉടന്‍ നിയമിക്കണം

കൊയിലാണ്ടി: 11ാം ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിക്കാതെ ജീവനക്കാരെ വഞ്ചിക്കുന്ന ഇടതു ഗവണ്മെന്റ് നയം തിരുത്തി കമ്മീഷനെ അടിയന്തിരമായി നിയമിക്കണമെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന സമിതി അംഗം ഇടത്തില്‍ ശിവന്‍ ആവശ്യപ്പെട്ടു. സംസ്ഥാന വ്യാപകമായി കെ.പി.എസ്.ടി.എ നടത്തുന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ധര്‍ണയുടെ ഭാഗമായി കൊയിലാണ്ടിയില്‍ നടന്ന ധര്‍ണയും മാര്‍ച്ചും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

malabar mela

 

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മരവിപ്പിക്കുക, മെഡിസെപ്പ് മെച്ചപ്പെട്ട രീതിയില്‍ നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ധര്‍ണ്ണയില്‍ ഉയര്‍ത്തിക്കാട്ടി. ഉപജില്ലാ പ്രസിഡണ്ട് കെ.നാരായണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സിക്രട്ടറി രാജേഷ് കീഴരിയൂര്‍ മുഖ്യ പ്രഭാഷണം നടത്തി. പി.കെ. രാധാകൃഷ്ണന്‍, എന്‍.കെ .മഞ്ജുള, എ. സുമ, രവീന്ദ്രന്‍ വള്ളില്‍, കെ.എം. മണി,  കെ.കെ മനോജ്, കെ.ടി.സത്യന്‍, ഇ.കെ പ്രജേഷ്, ടി.എം.മോഹന്‍ ദാസ്, കെ.ഹാസിഫ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *