KOYILANDY DIARY

The Perfect News Portal

കേരള പ്രവാസി സംഘം മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു

കൊയിലാണ്ടി. കേരള പ്രവാസി സംഘം ഏരിയാ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു. കൊയിലാണ്ടി ക്യു ആർ വേൾഡ് സെമിനാർ ഹാളിൽ നടന്ന പരിപാടി പ്രവാസി സംഘം കോഴിക്കോട് ജില്ലാ പ്രസിഡണ്ടും നഗരസഭാ കൌൺസിലറുമായ മാങ്ങോട്ടിൽ സുരേന്ദ്രൻ  സെയ്ത് അബ്ദുള്ള ബാഫകി, ഷൈക്ക് അലി എന്നിവർക്ക് മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം ചെയ്തു.

ഏരിയാ പ്രഡണ്ട് അബൂബക്കർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡണ്ട് കബീർ സലാല ആശംസകൾ നേർന്നു. ഏരിയാ സെക്രട്ടറി പി. ചാത്തു സ്വാഗതവും ഹാരിസ് ബാഫക്കി തങ്ങൾ  നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *